LATEST NEWS

Related Posts

LOCAL NEWSഅന്നൂർ ദന്തൽ കോളേജ് ഗ്രാഡുവേഷൻ സെറിമണി - ''ക്രിസാലിസ് 2022'

അന്നൂർ ദന്തൽ കോളേജ് ഗ്രാഡുവേഷൻ സെറിമണി – ”ക്രിസാലിസ് 2022′

മുവാറ്റുപുഴ : അന്നൂർ ഡെന്റൽ കോളേജ് ആൻഡ് ഹോസ്പിറ്റലിൽ 2016-2017 ബി.ഡി.എസ്. വിദ്യാർത്ഥികളുടെ ”ഗ്രാഡുവേഷൻ സെറിമണി” വെള്ളിയാഴ്ച വൈകിട്ട് 4 .30 ന് കോളേജ് അങ്കണത്തിൽ നടക്കും. മുൻ അംബാസിഡറും, കേരള ഗവൺ മെന്റിന്റെ ‘എക്‌സ്റ്റേണൽ കോ ഓപ്പറേഷൻ സ്‌പെഷ്യൽ ഓഫീസറുമായ’ വേണു രാജാമണി, ഐ.എഫ്.എസ്.മുഖ്യാതിഥിയായിരിക്കും.
‘
വേൾഡ് ഫെഡറേഷൻ ഓഫ് മെന്റൽ ഹെൽത്ത്, ഏഷ്യ – പസഫിക്’ മേഖലയുടെ വൈസ് പ്രസിഡന്റായ ഡോ. റോയി എബ്രഹാം കള്ളിവയലിൽ വിശിഷ്ട അതിഥിയായിരിക്കും. കോളേജ് അഡ്മിനിസ്‌ട്രേറ്റീവ് ചെയർമാൻ അഡ്വ. ടി. എസ്. റഷീദിന്റെ അധ്യക്ഷതയിൽ കൂടുന്ന സമ്മേളനത്തിൽ ചെയർമാൻ ടി.എസ് . നൂഹ്, ഡയറക്ടർ ടി. എസ്. ബിന്യാമിൻ, പ്രിൻസിപ്പാൾ ജിജു ജോർജ് ബേബി എന്നിവർ സംസാരിക്കും. സ്റ്റുഡന്റസ് ഡീൻ ഡോ. ജോസ് പോളിന്റെ നേതൃത്ത്വത്തിൽ 58 യുവ സർജൻമാർ സത്യപ്രതിജ്ഞ എടുക്കും. നാക് ബി പ്ലസ് പ്ലസ് അക്രിഡിറ്റേഷൻ ലഭിച്ചിട്ടുള്ള സംസ്ഥാനത്തെ ഏക ഡെന്റൽ കോളേജ് ആണ് മൂവാറ്റുപുഴയിലെ അന്നൂർ ഡെന്റൽ കോളേജ്

മലനാട് വാർത്ത

മലനാട് വാർത്തയുടെ പുതിയ അപ്‌ഡേറ്റുകൾക്കായി ഞങ്ങളുടെ WhatsApp ചാനൽ Follow ചെയ്യൂ.

Citizen Journalism

നിങ്ങള്‍ക്കും വാര്‍ത്തകള്‍ അയക്കാം

നിങ്ങളുടെ നാട്ടിലെ വാർത്തകളും ചിത്രങ്ങളും ഞങ്ങൾക്ക് അയക്കൂ.